സ്വാശ്രയ എം ബി ബി എസിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി. ജയിംസ് കമ്മിറ്റിയാണ് തിയതി നീട്ടിയത്. ഇതനുസരിച്ച് സെപ്തംബര്‍ ഒമ്പതു വരെ സ്വാശ്രയ എം ബി ബി എസിന് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രവേശന തിയതി നീട്ടണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാന്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് എം ബി ബി എസിന് അപേക്ഷിക്കാനുള്ള തിയതി നീട്ടിയത്.
മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി നീട്ടി പ്രവേശന നടപടികള്‍ ജയിംസ് കമ്മിറ്റി പുനക്രമീകരിച്ചു. അപേക്ഷിക്കാന്‍ അവസരം നല്കുന്നില്ലെന്ന രക്ഷിതാക്കളുടെ വ്യാപക പരാതികളെ തുടര്‍ന്ന് ആയിരുന്നു ജയിംസ് കമ്മിറ്റിയുടെ നടപടി.