ലാലിസത്തിന്റെ പണം കായിക രംഗത്ത് ചെലവഴിക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു: തിരുവഞ്ചൂര്‍

ശനി, 4 ഏപ്രില്‍ 2015 (14:33 IST)
ദേശിയ ഗെയിംസ് ഉദ്‌ഘാടന ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ട 'ലാലിസം' പരിപാടിയ്‌ക്കായി നല്‍കിയ തുക കായിക രംഗത്തെ കുട്ടികളുടെ ഭാവിക്കായി വിനിയോഗിക്കണമെന്ന്‌ നടന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. മോഹന്‍ലാല്‍ തിരികെ നല്‍കിയ 1.63 കോടി രൂപ കായിക മേഖലയില്‍ തന്നെ ചെലവഴിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

ദേശിയ ഗെയിംസ് ഉദ്‌ഘാടന ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ട 'ലാലിസം' പരിപാടിക്കെതിരെ വ്യാപകമായ വിമര്‍ശനം ഏറ്റുവാങ്ങിയ നിമിഷത്തിലാണ് മോഹന്‍ലാല്‍ പണം തിരികെ നല്‍കിയത്. സര്‍ക്കാര്‍ പണം തിരികെ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും ലാലിസത്തിനായി ചെലവാക്കിയ പണം ഗെയിംസ്‌ സിഇഒയുടെ പേരില്‍ സ്‌പീഡ്‌പോസ്‌റ്റില്‍ ലാല്‍ പണം തിരികെ അയയ്‌ക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും മോഹന്‍ലാലിനെ കണ്ടെങ്കിലും മടക്കി നല്‍കിയ പണം ഏതെങ്കിലും നല്ല കാര്യത്തിനായി വിനയോഗിക്കാന്‍ അദ്ദേഹം പറയുകയായിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക