വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും; ലക്ഷ്‌മി നായര്‍ ഡിജിപിക്ക് പരാതി നല്‍കി - കണ്ടവരെല്ലാം കുടുങ്ങുമോ ?
സോഷ്യല്‍ മീഡിയകളിലെ മോശം പ്രചാരണങ്ങള്‍ക്കെതിരെ ലക്ഷ്‌മി നായര്‍ ഡിജിപി ലോക്‍നാഥ് ബെഹ്‌റയ്‌ക്ക് പരാതി നല്‍കി. മകനെയും ഭാവി മരുമകളെയും ചേർത്തു ഫേസ്‌ബുക്കിലും വാട്ട്‌സ് ആപ്പിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
തന്നെയും തന്റെ കുടുംബാംഗങ്ങളെയും വ്യക്തിപരമായ രീതിയിൽ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വാർത്തകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണെന്നും ഈ നടപടിയെ ക്രിമിനൽ കുറ്റമായി കണ്ട് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ലോ അക്കാദമി പ്രശ്‌നത്തിന് ശേഷം ലക്ഷ്‌മി നായര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടക്കുന്നുണ്ട്. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍. ലക്ഷ്‌മി നായര്‍ ഒരു സ്വകാര്യ ചാനലില്‍ അവതരിപ്പിച്ചു കൊണ്ടിരുന്ന പരിപാടിയുടെ നിരവധി ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടുത്തിയാണ് കൂടുതലായും മോശം പ്രചാരണങ്ങളുണ്ടായത്.