പിഞ്ചുമക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിച്ചു

Webdunia
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (11:08 IST)
രണ്ട് മക്കളെ കൊന്ന ശേഷം യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വൈരങ്കോട് സ്വദേശി ഇം‍തിയാസിന്‍റെ ഭാര്യ ജസീന എന്ന 30 കാരിയാണ് ഈ കടുംകൈ ചെയ്തത്.
 
കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് കുട്ടികളുടെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാലര വയസുള്ള നൌറീന്‍, രണ്ടര വയസുകാരന്‍ ഇനന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കൈഞരമ്പുകള്‍ മുറിഞ്ഞ് രക്തം വാര്‍ന്ന നിലയിലായിരുന്നു കണ്ടെത്തിയത്.
 
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു എന്നാണു പൊലീസ് നിഗമനം. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് തിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു. 
Next Article