ഭര്‍തൃമതിയായ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരവൂര്‍ കുന്നുവിള വീട്ടില്‍ മോഹന്‍ - പ്രസന്ന കുമാരി ദമ്പതികളുടെ മകള്‍ ആശ എന്ന 29 കാരിയാണു മരിച്ച നിലയില്‍ കാണപ്പെട്ടത്.
ഭര്‍ത്താവ് ബിഫിന്‍ തോമസിനൊപ്പം എറണാകുളത്തായിരുന്നു താമസം. ചൊവ്വാഴ്ച രാവിലെ കുടുംബ വീട്ടില്‍ എത്തുകയായിരുന്നു ആശ. ബുധനാഴ്ച രാവിലെയാണ് ആശയെ തൂങ്ങിമരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്.
മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്‍റെ പാടുണ്ട് എന്നാരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.