ദമ്പതിമാരെ കൈയേറ്റം ചെയ്ത കേസില്‍ യുവതികള്‍ക്ക് ജാമ്യം

Webdunia
തിങ്കള്‍, 18 ജൂലൈ 2016 (09:09 IST)
അഭിഭാഷകനെയും ഭാര്യയെയും കൈയേറ്റം ചെയ്ത കേസില്‍ യുവതികള്‍ക്ക് ജാമ്യം. കതൃക്കടവ് പമ്പ് ജംഗ്‌ഷന് സമീപം ശനിയാഴ്ച വൈകുന്നേരം നടന്ന സംഭവത്തിലാണ് സിനിമ - സീരിയല്‍ താരങ്ങളായ ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഞായറാഴ്ച വൈകുന്നേരം ഇവരെ പൊലീസ് വിട്ടയച്ചു.
 
കടവന്ത്ര കുമാരനാശാന്‍ നഗര്‍ സെന്റ് സെബാസ്ത്യന്‍ റോഡ് ഗാലക്‌സി വിന്‍സ്റ്ററില്‍ സാന്ദ്ര ശേഖര്‍ (26), തൃശൂര്‍ മുളങ്കുന്നത്തുകാവ് നങ്ങേത്തില്‍ എം അജിത (25), കോട്ടയം അയ്യര്‍കുളങ്ങര വല്ലകം മഠത്തില്‍പറമ്പില്‍ ശ്രീല പത്മനാഭന്‍ (30) എന്നിവരാണ് കേസിലെ പ്രതികള്‍. ഹൈക്കോടതി അഭിഭാഷകനായ പി പ്രജിത്ത്, ഭാര്യ ശ്രീജ എന്നിവരെ കൈയേറ്റം ചെയ്തതിനായിരുന്നു ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
Next Article