കുട്ടനാട്ടില്‍ എലിപ്പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചു

എ കെ ജെ അയ്യര്‍

ഞായര്‍, 4 ഒക്‌ടോബര്‍ 2020 (12:15 IST)
ആലപ്പുഴ: കുട്ടനാട്ടില്‍ എലിപ്പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചു നെടുമുടി കലയങ്കിരിച്ചിറ കൃഷ്ണ ബാബു, കൈനകരി ചേന്നങ്കരി തെക്കുംമുറി വീട്ടില്‍ തോമസ് കോശി എന്നിവരാണ് മരിച്ചത്.
 
പനിബാധിച്ച് കൃഷ്ണ ബാബുവിനെ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എലിപ്പനി ആണെന്ന്  ആശുപത്രി അധികാരികള്‍ സ്ഥിരീകരിക്കുകയും ഉയര്‍ന്ന ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടിരുന്നു. എങ്കിലും കഴിഞ്ഞ ദിവസം രാവിലെ ഇദ്ദേഹം മരിച്ചു.
 
ചേന്നങ്കരി സ്വദേശിയായ തോമാച്ചന്‍ പനിയെ തുടര്‍ന്ന് ചികിത്സ തേടിയെങ്കിലും പണി മാറാത്തതോടെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക്  പോയി. എന്നാല്‍ പനി ഗുരുതരമായതോടെ അവിടെ വെന്റിലേറ്റര്‍ ലഭ്യമല്ലെന്ന കാരണത്താല്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെ അദ്ദേഹം മരിച്ചു. ഇതിനൊപ്പം നടത്തിയ പരിശോധനയില്‍ കോവിഡ്  ബാധ സ്ഥിരീകരിക്കുകയും ചെയ്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍