പാകിസ്ഥാനിലേക്ക് പോകാൻ തനിയ്ക്ക് താൽപ്പര്യമുണ്ടെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. പാകിസ്ഥാനിലേക്ക് പോകാൻ സംഘപരിവാർ തനിക്ക് ടിക്കറ്റ് എടുത്ത് തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലം ജില്ലയിലെ ഓയൂരില്‍ ആ ര്‍എസ് എസ് അസഹിഷ്ണുതക്കെതിരെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖൈബര്‍ ചുരം കാണാനും ലാലാ ലജ്പത്‌റായ് എന്ന നക്ഷത്രം പൊലിഞ്ഞു വീണ സ്ഥലം കാണുന്നതിനും ധീരദേശാഭിമാനി ഭഗത് സിങിന്റെ ശവകുടീരം സന്ദര്‍ശിക്കാനും തനിക്ക് താല്‍പര്യമുണ്ട്. അതിനാല്‍ ഇതെല്ലാം നടക്കണമെങ്കിൽ സംഘപരിവാര്‍ സംഘടനകൾ ടിക്കറ്റെടുത്ത് തന്നാൽ നന്നായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.