കുന്നത്തുകാലില്‍ ഭിന്നശേഷിക്കാരനെ അയല്‍വാസി ബോംബെറിഞ്ഞ് കൊലപ്പെടുത്തി

ശ്രീനു എസ്

ബുധന്‍, 12 മെയ് 2021 (13:26 IST)
തിരുവനന്തപുരം കുന്നത്തുകാലില്‍ ഭിന്നശേഷിക്കാരനെ അയല്‍വാസി ബോംബെറിഞ്ഞ് കൊലപ്പെടുത്തി. അരുവിയോട് സ്വദേശി വര്‍ഗീസാണ് കൊല്ലപ്പെട്ടത്. വര്‍ഗീസ് വീടിനോട് ചേര്‍ന്ന് ശവപ്പെട്ടിക്കട നടത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ അയല്‍വാസിയായ സെബാസ്റ്റ്യനുമായി തര്‍ക്കം ഉണ്ടായിരുന്നു. 
 
തര്‍ക്കത്തിനിടെയാണ് സെബാസ്റ്റ്യന്‍ പെട്രോള്‍ ബോംബ് വര്‍ഗീസിനുനേരെ എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സെബാസ്റ്റിയനെ പൊലീസ് അറസ്റ്റുചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍