ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് മറിഞ്ഞു. പത്തനാപുരത്താണ് സംഭവം. പത്തനാപുരം എസ് ഐ വിനോദ്കുമാര്‍, വനിത എസ്‌ഐ ഷെമി മോള്‍, സിപിഒ ഹരിലാല്‍, ഹോം ഗാര്‍ഡ് പ്രദീപ് എന്നിവരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കാര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചില്ല.