കുണ്ടറയിലെ പതിനാലുകാരന്റെ മരണം; കൃത്യവും സൂഷ്മവുമായ റിപ്പോർട്ട് സമർപ്പിക്കുക, കൊട്ടാരക്കര ഡിവൈഎസ്പിയ്ക്ക് റൂറല്‍ എസ്പിയുടെ നിർദേശം

Webdunia
ശനി, 25 മാര്‍ച്ച് 2017 (10:55 IST)
കുണ്ടറയിലെ പതിനാലുകാരന്റെ മരണം സംബന്ധിച്ച് കൊട്ടാരക്കര ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ട് റൂറല്‍ എസ്പി തള്ളി. കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡിവൈഎസ്പിയ്ക്ക് റൂറൽ എസ്പിയുടെ നിർദേശം. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയതില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്പി റിപ്പോര്‍ട്ട് തള്ളിയത്.
 
സമർപ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണ്. കുട്ടിയുടെ മരണത്തില്‍ ആരോപണ വിധേയനായ വിക്ടറിനേയും മകനേയും സംശയിക്കാനുള്ള കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്നും റൂറൽ എസ്പി പറയുന്നു. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്നും ഡിവൈഎസ്പി ബി കൃഷ്ണകുമാറിനോട് എസ്പി ആവശ്യപ്പെട്ടു. കുട്ടിയുടെ മരണം ആത്മഹത്യയെന്ന് നേരത്തെ എഴുതി തള്ളിയ ഡിവൈഎസ്പിയാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
 
2010ല്‍ 14കാരനെ കൊലപ്പെടുത്തിയെന്നാണ് വിക്ടറിനെതിരായ പരാതി. പ്രതിയുടെ അയല്‍ക്കാരനാണ് കൊല്ലപ്പെട്ട കുട്ടി. പേരക്കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിക്ടറിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുണ്ടറയില്‍ മരണപ്പെട്ട കുട്ടിയെ ഒരു വര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 
Next Article