ബിന്ദു പണിക്കരും ഇടവേള ബാബുവും കൂറുമാറിയപ്പോൾ മൊഴിയിൽ ഉറച്ച് കുഞ്ചാക്കോ ബോബൻ

ചിപ്പി പീലിപ്പോസ്
ചൊവ്വ, 10 മാര്‍ച്ച് 2020 (16:13 IST)
നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസിനു നൽകിയ മൊഴിയിൽ ഉറച്ച് നിന്ന് നടൻ കുഞ്ചാക്കോ ബോബൻ. ദിലീപിനെ നൽകിയ മൊഴിയിൽ താരം ഉറച്ച് നിന്നു. സിനിമയിലേക്ക് തിരിച്ചെത്തിയ നടി മഞ്ജു വാര്യരെ തന്റെ സിനിമയിൽ അഭിനയിപ്പിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്ന തന്റെ പ്രസ്താവനയിൽ താരം ഉറച്ച് നിന്നു. 
 
നേരത്തേ കേസില്‍ നടി ബിന്ദു പണിക്കര്‍ കൂറുമാറിയിരുന്നു. പൊലീസ് രേഖപ്പെടുത്തിയ മൊഴിയെക്കുറിച്ച്‌ തനിക്ക് അറിയില്ലെന്ന് പ്രത്യേക കോടതിയില്‍ നടന്ന രഹസ്യ വിചരാണയ്ക്കിടെ ബിന്ദു പണിക്കര്‍ പറഞ്ഞതായി റിപ്പോർട്ട്.  
 
കേസില്‍ ഇടവേള ബാബുവും നേരത്തെ കൂറുമറിയിരുന്നു. കേസില്‍ പ്രതിയായ നടന്‍ ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതി ഉന്നയിച്ചിരുന്നുവെന്ന മൊഴിയാണ് ഇടവേള ബാബു വിസ്താരത്തിനിടെ മാറ്റിയത്. ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് നടി പരാതി പറഞ്ഞതായി ഇടവേള ബാബു പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെയൊരു പരാതിയെക്കുറിച്ച്‌ ഓര്‍ക്കുന്നില്ലെന്നായിരുന്നു വിസ്താരത്തിനിടെ ഇടവേള ബാബു പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article