രണ്ട് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍

ചൊവ്വ, 2 ഫെബ്രുവരി 2021 (11:10 IST)
കുമ്പള: കുമ്പളയില്‍ കഴിഞ്ഞ ദിവസം രണ്ട് ബാലന്മാര്‍ പുഴയില്‍ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസം ഷിറിയ പുഴയിലെ ബംബ്രാണയിലെ അണക്കെട്ടിനടുത്തതാണ് തുമ്പിയോട് ഹസ്സില്‍ ശരീഫ് ഷംസാദ ദമ്പതികളുടെ മക്കളായ ഷഹദാദ് (12), ഷാസിന് (8) എന്നിവര്‍ മുങ്ങിമരിച്ചത്.  
 
ഷെരീഫിന്റെ  സഹോദര പുത്രന്മാര്‍ ഉള്‍പ്പെടെയുള്ള കുട്ടികകളുമായി ഇവര്‍ കുളിക്കാന്‍ പോയതായിരുന്നു. എന്നാല്‍ ഇവര്‍ പുഴയിലുള്ള പാറമടകള്‍ക്കിടെ മുങ്ങി താഴുകയായിരുന്നു. മറ്റു കുട്ടികളെ സമീപ വാസികള്‍ രക്ഷപ്പെടുത്തിയെങ്കിലും ഷഡാഡിനെയും ഷാസിനെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. നാട്ടുകാരില്‍ ചിലര്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇവരെ കിട്ടിയെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍