വട്ടിയൂർക്കാവിൽ കുമ്മനത്തെ മത്സരിപ്പിക്കാൻ ബിജെപി; പാർട്ടി തീരുമാനം അംഗീകരിക്കും എന്ന് കുമ്മനം

Webdunia
ഞായര്‍, 22 സെപ്‌റ്റംബര്‍ 2019 (10:50 IST)
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ വീണ്ടും കളത്തിലിറക്കാൻ ബിജെപി. ഇന്ന് ചേരുന്ന കോർകമ്മറ്റി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിക്കും. പാർട്ടി തീരുമാനം എന്താണെങ്കിലും അഗീകരിക്കും എന്ന് കമ്മനം രാജശേഖരൻ വ്യക്തമാക്കി കഴിഞ്ഞു.
 
വട്ടിയൂർക്കാവിൽ കുമ്മനം തന്നെ മത്സരിക്കണം എന്ന് പാർട്ടിയിൽനിന്നും ശക്തമായ ആവശ്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ജില്ല കമ്മറ്റി യോഗത്തിൽ എട്ട് ജില്ല കമ്മറ്റി അംഗങ്ങൾ കുമ്മനം വട്ടിയൂർക്കവിൽ മത്സരിക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. മണ്ഡലം കമ്മറ്റി യോഗത്തിൽ 28ൽ 27പേരും കുമ്മനത്തോടൊപ്പം തന്നെ നിന്നു. 
 
മണ്ഡലത്തിലേക്ക് ബിജെപി ജില്ല അധ്യക്ഷൻ എസ് സുരേഷിന്റെ പേരും ഉയർന്നു കേൾക്കുന്നൂണ്ട് എങ്കിലും കുമ്മനം മത്സരിക്കണം എന്ന പൊതുവികാരമാണ് പ്രാദേശിക ഘടകങ്ങളിൽ ആകെയുള്ളത്. വട്ടിയൂർക്കാവിൽ കുമ്മനത്തെ മത്സര രംഗത്ത് iഇറക്കുന്നതോടെ ശക്തമായ ത്രികോണ മത്സരം തന്നെ ഉണ്ടാകും. കഴിഞ്ഞ തവണ 7622 വോട്ടുകൾക്കാണ് വട്ടിയൂർക്കാവിൽ ബിജെപി പരാജയപ്പെട്ടത്. കുമ്മനം വരുന്നതോടെ ജയസാധ്യത വർധിക്കും എന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article