നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബി ജെ പിയുടെ വിമോചനയാത്ര ഇന്ന് ആരംഭിക്കും. 140 നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തിയശേഷം പാറശ്ശാലയില്‍ യാത്ര സമാപിക്കും.
രാവിലെ പത്തുമണിക്ക് ഉപ്പളയില്‍ ബി ജെ പി അഖിലേന്ത്യപ്രസിഡന്റും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു യാത്ര ഉദ്ഘാടനം ചെയ്യും. നടന് സുരേഷ് ഗോപി ജാഥയ്ക്ക് മുന്നോടിയായി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ, ദേശീയ സെക്രട്ടറി എച്ച് രാജ, ദക്ഷിണ കര്‍ണാടക എം പി നളിന്‍കുമാര്‍ കട്ടീല്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.