അധ്യക്ഷ പദവി ഉത്തരവാദിത്തം; ജനമുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയുമെന്ന് കുമ്മനം

Webdunia
ശനി, 19 ഡിസം‌ബര്‍ 2015 (11:18 IST)
സംസ്ഥാന ബി ജെ പിയുടെ അധ്യക്ഷനായി കുമ്മനം രാജശേഖരന്‍ ചുമതലയേറ്റു. തിരുവനന്തപുരത്തെ ബി ജെ പി ആസ്ഥാനത്ത് എത്തിയാണ് കുമ്മനം ചുമതലയേറ്റത്.
 
സംസ്ഥാനത്ത് ബി ജെ പി വലിയ നേട്ടമുണ്ടാക്കുമെന്ന് അധ്യക്ഷപദവി ഏറ്റെടുത്ത് കൊണ്ട് കുമ്മനം പറഞ്ഞു. 
 
ബി ജെ പിക്ക് കേരളത്തില്‍ ജനമുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും കുമ്മനം പറഞ്ഞു. ബി ജെ പി അധ്യക്ഷപദവി ആഭരണമല്ല, ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.