മലപ്പുറത്ത് ഒന്നാം സ്ഥാനത്തെത്തും, വോട്ടെടുപ്പ് നടത്തുന്ന യന്ത്രങ്ങളെ ഞങ്ങൾക്ക് വിശ്വാസമാണ്: കുമ്മനം

വ്യാഴം, 6 ഏപ്രില്‍ 2017 (09:08 IST)
മലപ്പുറത്ത് ഒന്നാം സ്ഥാനത്തെത്തുമെന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ.  
കുളത്തൂരിൽ റോഡരികിലെ ചെറിയ മൈതാനത്ത് ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കള്ളത്തരം കാട്ടുന്നുവെന്ന് ബിജെപിക്ക് നേരെ ആരോപണങ്ങള്‍ ഉണ്ട്.  
അങ്ങനെയെങ്കിൽ മലപ്പു‌റത്തെ തിരഞ്ഞെടുപ്പ് നടത്തുന്ന യന്ത്രങ്ങളിലും കുഴപ്പം കാണുമല്ലോ എന്നും ഞങ്ങൾക്ക് വോട്ടെടുപ്പ് നടത്തുന്ന യന്ത്രങ്ങളെ വിശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി. യന്ത്രങ്ങള്‍ക്ക് കുഴപ്പമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പിന് മുന്‍പേ അറിയിക്കാന്‍ ലീഗ് അടക്കമുള്ള പാർട്ടികൾ തയാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
 

വെബ്ദുനിയ വായിക്കുക