കെ എസ് ആര്‍ ടി സി ബസുകളില്‍ യാത്രചെയ്യാന്‍ ഇനി സ്മാര്‍ട്ട്കാര്‍ഡ്. മുന്‍കൂട്ടി പണമടച്ച കാര്‍ഡ് ഉപയോഗിച്ച് ഇനി മുതല്‍ യാത്രചെയ്യാന്‍ കഴിയും. യാത്രക്കാരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
ജി.പി.ആര്‍.എസ്. സംവിധാനമുള്ള ടിക്കറ്റ് മെഷീനുകളുമായി ബന്ധിപ്പിച്ചാണ് സംവിധാനം നടപ്പാക്കാന്‍ കോര്‍പറേഷന്‍ ഒരുങ്ങുന്നത്. പത്തുരൂപയാണ് കാര്‍ഡിന്റെ വില. ഇതില്‍ എത്ര തുക വേണമെങ്കിലും റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം ഉപയോഗിച്ചോ കണ്ടക്ടറുടെ കൈവശം പണംനല്‍കിയോ കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ കഴിയും. ബാങ്ക് എ.ടി.എം. കാര്‍ഡുകളുടെ അതേരൂപത്തിലാവും സ്മാര്‍ട്ട് കാര്‍ഡുകള്‍. ഈ കാര്‍ഡ് ടിക്കറ്റ് മെഷീനില്‍ ഉരയ്ക്കുന്നതോടെ ടിക്കറ്റ് തുക കോര്‍പറേഷന് ലഭിക്കുകയും ചെയ്യും.