കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നല്‍കും, ഉത്സവബത്ത 2750 രൂപയും നല്‍കും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 23 ഓഗസ്റ്റ് 2023 (08:43 IST)
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നല്‍കും. കൂടാതെ ഉത്സവബത്ത 2750 രൂപയും നല്‍കും. തൊഴിലാളി സംഘടന നേതാക്കള്‍ കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. ഇതോടെ 26ാം തിയതിമുതല്‍ നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകള്‍ പിന്‍വലിച്ചു. 
 
അതേസമയം താല്‍കാലിക ജീവനക്കാര്‍ക്കും സ്വിഫ്റ്റിലെ കരാര്‍ ജീവനക്കാര്‍ക്കും 1000 രൂപ ഉത്സവബത്ത നല്‍കും.

അനുബന്ധ വാര്‍ത്തകള്‍

Next Article