മനസ്സില്‍ കരയുകയാണ്,ഫോട്ടോയില്‍ ചിരിയും, എട്ടുവര്‍ഷം ഒന്നിച്ചുള്ള ജീവിതം, വിവാഹ വാര്‍ഷിക ദിനത്തില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍
'മനസ്സില്‍ കരയുകയാണെന്നും ഫോട്ടോ എടുക്കുമ്പോള്‍ ചിരിക്കുകയാണെന്നും തോന്നാം. നിന്നെക്കാള്‍ മികച്ച ഒരുത്തിയെ എനിക്കും എന്നേക്കാള്‍ മികച്ച ഒരുത്തനെ എന്തായാലും നിനക്കും കിട്ടിയേനെ എന്ന് മനസ്സിലും ഉച്ചത്തിലും എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാകും? എന്തായാലും ഇപ്പോള്‍ എട്ട് വര്‍ഷം, ഓര്‍ക്കാനൂടെ വയ്യ, പക്ഷേ ഓര്‍ത്തേ പറ്റൂ. അതാണ് ജീവിതം, അതാണ് കുടുംബജീവിതം. ഇപ്പോള്‍ ഞാന്‍, നീ, ഐസക്, ഇസബല്‍. എന്റെ ഭാര്യ ബെനിറ്റയ്ക്ക് ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെ വിവാഹവാര്‍ഷിക ആശംസകള്‍ നേരുന്നു.'',- ലിസ്റ്റിന്‍ കുറിച്ചു.