കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്ഐഇഎൽ) മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് സുധീർ നമ്പ്യാരെ ഒഴിവാക്കി. വ്യവസായമന്ത്രി ഇപി ജയരാജന്റെ അടുത്ത ബന്ധുവുമാണ് പികെ സുധീർ നമ്പ്യാർ. എംഡിയായിരുന്ന എം ബീന ചുമതലയിൽ തുടരുമെന്ന് വ്യവസായ മന്ത്രി അറിയിച്ചു.
നിയമനം വിവാദമായ പശ്ചാത്തലത്തിലാണ് സുധീർ നമ്പാര്യരെ ചുമതലയിൽനിന്നു മാറ്റിയത്. കണ്ണൂർ എം.പിയും മുന്‍മന്ത്രിയുമായ പികെ ശ്രീമതിയുടെ മകനാണ് സുധീർ. ഐഎഎസ് ഉദ്യോഗസ്‌ഥർ ചുമതല വഹിച്ചിരുന്ന പദവിയാണ് കെഎസ്ഐഇ എംഡി സ്‌ഥാനം. നിയമനം വിവാദമായ പശ്ചാത്തലത്തിലാണ് സുധീർ നമ്പ്യാരെ ചുമതലയിൽനിന്നു മാറ്റിയത്.
ഒക്ടോബർ രണ്ടിനാണ് പികെ സുധീറിനെ കെഎസ്ഐഇ എംഡിയായി നിയമിച്ചത്. വെള്ളിയാഴ്ച സുധീർ ചുമതലയേൽക്കാനിരിക്കെ നിയമനം വിവാദമായതോടെ നിയമനം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് നിയമന ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്.