പതിമൂന്നുകാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കെഎസ്എഫ്ഇ അസിസ്റ്റന്‍റ് മാനേജര്‍ അറസ്റ്റില്‍. കൊട്ടിയം കെഎസ്എഫ്ഇ അസിസ്റ്റന്‍റ് മാനേജര്‍ രാജുവാണ്(52) അറസ്റ്റിലായത്. പീഡനത്തിനിരയായ കുട്ടിയുടെ ബന്ധുവാണ്.
തട്ടാമല സ്വദേശിയായ രാജു കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കുട്ടിയെ ഉപദ്രവിച്ചു വരികയായിരുന്നു എന്നാണു ഇരവിപുരം പൊലീസ് പറഞ്ഞത്. രാജുവിന്‍റെ വീട്ടില്‍ ഭാര്യാ സഹോദരന്‍റെ മകളായ കുട്ടി ട്യൂഷനെത്തിയിരുന്ന സമയത്തായിരുന്നു പീഡനം.
പീഡനത്തില്‍ സഹികെട്ട കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണു പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.