ഋഷിരാജ് സിംഗിനെ സ്ഥലം മാറ്റിയത് അദ്ദേഹം പറഞ്ഞിട്ട്: ആര്യാടന്‍

Webdunia
ചൊവ്വ, 14 ജൂലൈ 2015 (09:35 IST)
കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗിനെ സ്ഥലം മാറ്റിയത് അദ്ദേഹത്തിന്റെ  ആവശ്യപ്രകാരമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. വൈദ്യുതിമോഷണം പിടികൂടിയതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനെയും സ്ഥലംമാറ്റിയിട്ടില്ല. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ളെന്നും ആര്യാടന്‍ പറഞ്ഞു.

 ഋഷിരാജ് സിംഗിനെ സ്ഥലം മാറ്റിയ സംഭവം വിവാദമായതോടെ ഡിജിപി സെന്‍ കുമാറും രംഗത്ത് എത്തിയിരുന്നു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് സ്ഥലം മാറ്റം നടന്നത്. വിഷയത്തില്‍ യാതൊരു ഇടപെടലൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.