അറ്റകുറ്റപ്പണികളുടെ ഭാഗമായി വൈദ്യുതതടസ്സം, ഉപഭോക്താക്കൾക്ക് എസ്എംഎസ് വഴി കാര്യങ്ങൾ അറിയാം, രജിസ്റ്റർ ചെയ്യാൻ ചെയ്യേണ്ടത് ഇപ്രകാരം
ട്രാന്‍സ്‌ഫോര്‍മറുകളിലും വൈദ്യുതി ലൈനുകളിലുമുണ്ടാകുന്ന തകരാറുകള്‍ മൂലമുണ്ടാകുന്ന തടസ്സങ്ങള്‍, തകരാറിന്റെ സ്വഭാവം, വൈദ്യുതി പുന:സ്ഥാപനത്തിന് എത്ര സമയമെടുക്കുമെന്ന് പ്രതീക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങള്‍ ഈ സംവിധാനത്തിലൂടെ അറിയാനായി സാധിക്കും. വൈദ്യുതി പുന:സ്ഥാപിച്ചുകഴിഞ്ഞാല്‍ അതിന്റെ വിവരം കൂടി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.
ഈ സേവനം ലഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്പര്‍ വഴി രജിസ്റ്റര്‍ ചെയ്യാം. കെഎസ്ഇബി നല്‍കുന്ന 13 അക്ക കണ്‍സ്യൂമര്‍ നമ്പറും, ബില്‍ നമ്പരും ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തന്നെ രജിസ്‌ട്രേഷന്‍ നടത്താനാകും.
https://wss.kseb.in/selfservices/registermobile എന്ന ലിങ്ക് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. KSEB എന്ന Android/IOS മൊബൈല്‍ ആപ്പ് വഴിയും രജിസ്‌ട്രേഷന്‍ നടത്തമാവുന്നതാണ്. ഉപഭോക്താക്കളുടെ വൈദ്യുതി സംബന്ധമായ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഈ സംവിധാനം സഹായകമാകുമെന്ന് കെ എസ് ഇ ബി അറിയിച്ചു.