ചാർജ് കൂടുന്നു, ഒപ്പം വൈദ്യുത ബില്ലുകൾ ഡിജിറ്റലാകും, ബിൽ ഇനി ഫോണിലൂടെ ലഭിക്കും

Webdunia
തിങ്കള്‍, 27 ജൂണ്‍ 2022 (12:16 IST)
സംസ്ഥാനത്ത് വൈദ്യുതി ബിൽ ഡിജിറ്റലാകുന്നു. ഇനി മുതൽ ബിൽ ഫോണിലൂടെ സന്ദേശമായി ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഇതോടെ മീറ്റർ റീഡിങ്ങിന് ശേഷം ബിൽ കടലാസിൽ പ്രിൻ്റെടുക്കുന്ന രീതിയ്ക്ക് അവസാനമാകും.
 
കെഎസ്ഇബിയുടെ അല്ലാ പദ്ധതിയും 100 ദിവസത്തിനുള്ളിൽ ഡിജിറ്റലാക്കുന്നപദ്ധതിയുടെ പ്രാരംഭഘട്ടമായാണ് ബിൽ ഡിജിറ്റലാക്കുന്നത്. കാർഷിക കണക്ഷൻ,ദാരിദ്ര്യ രേഖയ്ക്ക് താഴെ സബ്സിഡി ലഭിക്കുന്നവർ എന്നിവയൊഴികെയുള്ള സേവനങ്ങൾ ഇതോടെ ഡിജിറ്റലാകും. കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി വൈദ്യുത നിരക്ക് 6.6 ശതമാനം വർധിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article