ഡാം തുറന്നതല്ല; പ്രളയത്തിനു കാരണം അമിത മഴയെന്ന് കെ എസ് ഇ ബി

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2018 (14:04 IST)
തിരുവനന്തപുരം: അണക്കെട്ടുകള്‍ തുറന്നു വിട്ടതല്ല അമിത മഴയാണ്  സംസ്ഥാനത്ത് പ്രളയത്തിന് കാരണമെന്ന് കെ എസ് ഇ ബി ചെയര്‍മാന്‍ എ ന്‍ .എസ് പിള്ള. എല്ലാ മുന്നറിയിപ്പുകളും നൽകിയതിനു ശേഷമാണ് അണക്കെട്ടുകൾ തുറന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. 
 
അതീവ ജാഗ്രതാ നിർദേശം നൽകി കഴിഞ്ഞ് ഉടൻ തന്നെ ഡാം തുറക്കില്ല. ഇതിനെല്ലാം തെളിവുകൾ ഉണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാകുന്നത് വരെ തുറന്ന് വിട്ടിട്ടില്ല .എന്നാല്‍ പെട്ടന്ന് നീരൊഴുക്ക് കൂടിയതോടെ അണകെട്ട് തുറക്കുകയായിരുന്നു. 
 
മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം വരെ ഇടുക്കി ഡാം താങ്ങി. ഇക്കാര്യത്തിൽ കെ എസ് ഇ ബിയെ അനുമോദിക്കുകയാണ് വേണ്ടത്. ഇടുക്കി ശബരിഗിരി അണക്കെട്ടുകൾ തുലാവർഷം കഴിയുന്നതുവരെ തുറന്നിടാനാണ് സാധ്യത എന്നും അദ്ദേഹം വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article