കൃഷ്ണപിള്ള സ്മാരകം: നാലു പ്രതികള്‍ കീഴടങ്ങി

തിങ്കള്‍, 12 ജനുവരി 2015 (12:04 IST)
മുഹമ്മ കണ്ണാർകാട് പി കൃഷ്ണപിളളയുടെ സ്മാരകം തകർത്ത കേസിലെ ശേഷിച്ച നാലു പ്രതികളും കീഴടങ്ങി. മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി സാബു, പ്രമോദ്, ദീപു, രാജേഷ് എന്നിവരാണ് തൃശൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. രാവിലെ 10.30ഓടെയാണ് നാല് പേരും കീഴടങ്ങിയത്.

നേരത്തെ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും അത് തള്ളിയ ഹൈക്കോടതി പ്രതികളോട് കീഴടങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നാലു പ്രതികളും കീഴടങ്ങിയത്. കേസിലെ പ്രധാന പ്രതിയും വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി ചന്ദ്രൻ നേരത്തെ കീഴടങ്ങിയിരുന്നു. 2013 ഒക്ടോബർ 31ന് പുലർച്ചെയാണ് മുഹമ്മ കണ്ണർകാട്ടുള്ള പി കൃഷ്ണപിള്ള സ്മാരകം തീയിടുകയും പ്രതിമയ്ക്ക് കേട് വരുത്തുകയും ചെയ്തത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക