കൃഷ്‌ണപിള്ള സ്മാരകം തകര്‍ത്ത സംഭവം; പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് അന്വേഷണ കമ്മീഷന്‍

ബുധന്‍, 16 ഡിസം‌ബര്‍ 2015 (17:30 IST)
അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് പി കൃഷ്‌ണപിള്ളയുടെ പ്രതിമ തകര്‍ത്ത സംഭവത്തിനു പിന്നില്‍ ക്വട്ടേഷന്‍  സംഘമാണെന്ന് അന്വേഷണ കമ്മീഷന്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സി പി എം നിയോഗിച്ച അന്വേഷണ കമ്മീഷന്റേതാണ് ഈ റിപ്പോര്‍ട്ട്.
 
സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. പാര്‍ട്ടി ജില്ല സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് സംഭവത്തില്‍ പ്രവര്‍ത്തകര്‍ നിരപരാധികളാണെന്ന് കണ്ടെത്തിയത്.
 
വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണ്‍ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രനടക്കം അഞ്ചു പേരെ അന്വേഷണ സംഘം പ്രതികളാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ലതീഷ് ചന്ദ്രനെയും മറ്റൊരു പ്രതിയായ മുന്‍ ലോക്കല്‍ സെക്രട്ടറി പി സാബുവിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക