ഏറെ വിവാദമായ വാളകം കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സിബിഐ സമര്‍പ്പിച്ചു. വാഹനമിടിച്ചാണ് കൃഷ്ണകുമാറിന് പരിക്കേറ്റതെന്നും, കൃഷ്ണകുമാറിനെ ആരും ആക്രമിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ശാസ്ത്രീയമായ പരിശോധനയില്‍ വ്യക്തമായതായി സിബിഐ പറയുന്നു. ഇതുകൂടാതെ കേസിലെ സാക്ഷിയായ ജാക്സന്റെ മൊഴി കളവാണെന്നും സിബിഐ കണ്ടെത്തി.
സെപ്തംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ കെ കൃഷ്ണകുമാറിനെ വാളകം എം എല്‍ എ ജംഗ്ഷന് സമീപം റോഡരികില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. അധ്യാപകന്‍ ആക്രമിക്കപ്പെട്ടതാണെന്നും സംഭവത്തിന് പിന്നില്‍ ആര്‍ ബാലകൃഷ്ണപിള്ളയാണെന്നും ആരോപണം ഉയര്‍ന്നതോടെ കേസ് വിവാദമാകുകയായിരുന്നു.