കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെയ്ക്കുകയാണെന്ന് വി എം സുധീരൻ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതോടെ അടുത്തതാര് എന്ന ചോദ്യം ശക്തമായി ഉയരുകയാണ്. വി ഡി സതീശൻ, കെ മുരളീധരൻ, കെ സുധാരകരൻ എന്നിവരുടെ പേരുകൾ ഉയരുന്നുണ്ടെങ്കിലും പ്രാഥമികമായി നിലനിൽക്കുന്നത് ഉമ്മൻചാണ്ടിയുടെ പേരാണ്.
എന്നാൽ, അണികളുടെയെല്ലാം പ്രതീക്ഷകൾ തകർത്ത് ഉമ്മൻചാണ്ടി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. കെ പി സി സി പ്രസിഡന്റ് ആകാൻ തന്നെ കിട്ടില്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. താൻ ഒരു തീരുമാനമെടുത്താൽ അതെടുത്തതാണ് എന്നാണ് വാർത്തയോട് ഉമ്മൻചാണ്ടി പ്രതികരിച്ചത്.
നിലവിലെ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ നാമനിര്‍ദ്ദേശത്തിലൂടെ തന്നെയാവും പുതിയ പ്രസിഡന്റിനെയും കണ്ടെത്തുക. പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവായ ഉമ്മന്‍ചാണ്ടിയ്ക്ക് ഉചിതമായ സ്ഥാനം നല്‍കണമെന്ന വാദം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയതെന്നത് ശ്രദ്ധേയമാണ്.