ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനാണ് യോഗം വിളിച്ചതെന്നും അതിനാലാണ് വിഎം സുധീരനെയും കെ മുരളീധരനും ക്ഷണിക്കാത്തതെന്നാണ് കെപിസിസി നല്‍കുന്ന വിശദീകരണം. ഇതുവരെയുള്ള പതിവനുസരിച്ച് മുന്‍ കെ പി സി സി അധ്യക്ഷന്മാര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഫോറങ്ങളിലും അംഗങ്ങളാണ്. അതിനാല്‍ തന്നെ ഇവര്‍ക്ക് എല്ലാ യോഗങ്ങളിലും പങ്കെടുക്കാനും സംസാരിക്കാനും അവകാശവുമുണ്ട്.