നടക്കുന്നത് സംഘപരിവാര്‍ അജന്‍ഡ; പിണറായിയുടെ പൊലീസിനെ കടന്നാക്രമിച്ച് ലീഗ്

Webdunia
ചൊവ്വ, 20 ഡിസം‌ബര്‍ 2016 (15:59 IST)
സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലം ലീഗ് രംഗത്ത്. കേരളത്തിലെ പൊലീസ് സംവിധാനം  സംഘപരിവാറിന്റെ നിയന്ത്രണത്തിലാണ്. അവരുടെ അജന്‍ഡയ്‌ക്ക് അനുസരിച്ചാണ് പൊലീസിന്റെ പ്രവര്‍ത്തനം. യുഎപിഎ നിയമം പൊലീസ് വര്‍ഗീയമായി ഉപയോഗിക്കുകയാണെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി.

യുഎപിഎ നിയമം പൊലീസ് വര്‍ഗീയമായി ഉപയോഗിക്കുകയാണ്. മുസ്ലിം സമുദായത്തില്‍ ഉള്ളവര്‍ക്കു നേരെ മാത്രമാണ് യുഎപിഎ ചുമത്തപ്പെടുന്നത്. മുസ്ലിങ്ങളോട് വിവേചനമാണ് സര്‍ക്കാര്‍ കാട്ടുന്നത്. ബിജെപി പ്രവർത്തകർക്കെതിരായ പരാതികളിൽ നിസാരവകുപ്പുകൾ അനുസരിച്ചും കേസെടുക്കുന്നു. കമലിന്റെ വീട്ടുപടിക്കൽ ദേശീയഗാനം പ്രതിഷേധ സമരത്തിന്റെ ഭാഗമാക്കിയവർക്കെതിരെ നടപടിയുണ്ടായില്ലെന്നും ലീഗ് ആരോപിച്ചു.

ഷംസുദ്ദീൻ പാലത്തിനെതിരെ യുഎപിഎ ചുമത്തിയപ്പോൾ അതേ തെറ്റിന് കെപി ശശികലയ്ക്കും എൻ ഗോപാലകൃഷ്ണനുമെതിരെ നിസാരവകുപ്പാണ് ചുമത്തിയത്. യുഎപിഎ ചുമത്തുന്നതിൽ വർഗീയ വിവേചനമുണ്ട്. യുഎപിഎ സംബന്ധിച്ച് സർക്കാർ നയം വ്യക്തമാക്കണമെന്നും മജീദ് പറഞ്ഞു.
Next Article