തൃശ്ശൂര്‍ വടക്കേടത്ത് ഗ്രാമത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. 12ാം വയസിലായിരുന്നു കെപി നമ്പൂതിരിയുമായി ആര്യ അന്തര്‍ജനത്തിന്റെ വിവാഹം നടന്നത്. 15ാം വയസില്‍ മൂത്തമകന്‍ ഗംഗാധരന് ജന്മം നല്‍കി. മൂത്ത മകന്റെ ശതാഭിഷേക ചടങ്ങുകള്‍ക്ക് അമ്മ ആര്യ അന്തര്‍ജനം നേതൃത്വം നല്‍കിയതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.