സംസ്ഥാന സ്കൂള്‍ കലോല്‍സവം: മാനാഞ്ചിറ മൈതാനം വിട്ടുകൊടുക്കാനാകില്ലെന്ന് കോഴിക്കോട് മേയര്‍
സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്റെ മുഖ്യവേദിയായി മാനാഞ്ചിറ മൈതാനം വിട്ടുകൊടുക്കാനാകില്ലെന്ന് കോഴിക്കോട് മേയര്‍ എ കെ പ്രേമജം. എംഎല്‍മാരുടെ മണ്ഡലം നോക്കി വേദി നിശ്ചയിക്കുന്നത് ശരിയല്ലെന്നും സംഘാടക സമിതി യോഗത്തില്‍ വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നും മേയര്‍ ആരോപിച്ചു.
വന്‍ തുക ചെലവഴിച്ച് അടുത്തിടെയാണ് മാനാഞ്ചിറ മൈതാനം നവീകരിച്ചത്. സ്കൂള്‍ കലോല്‍സവത്തിനെന്നല്ല, ഒരു പരിപാടിക്കും മാനാഞ്ചിറ വിട്ടുനില്‍കാനാകില്ലെന്നുമാണ് മേയറുടെ നിലപാട്.എറണാകുളത്തു നടത്താനിരുന്ന ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോല്‍സവം മെട്രോ റയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് കോഴിക്കോട്ടേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചത്.