കോഴിക്കോട് ലഹരി വസ്തുക്കളുമായി സ്ത്രീയുള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 18 ഓഗസ്റ്റ് 2021 (11:00 IST)
കോഴിക്കോട് ലഹരി വസ്തുക്കളുമായി സ്ത്രീയുള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. കുരവന്‍തിരുത്തി സ്വദേശിനി റജീന, ചാലിയം സ്വദേശി മുഷാഹിദ് എന്നിവരാണ് പിടിയിലായത്. ആദ്യം മുഷാഹിദാണ് പിടിയിലായത്. ഇയാളില്‍ നിന്നാണ് റജീനയെ സംബന്ധിക്കുന്ന വിവരം എക്‌സൈസിന് ലഭിക്കുന്നത്. 
 
തുടര്‍ന്ന് റജീനയുടെ മാങ്കാവിലെ ഫ്‌ളാറ്റില്‍ നിന്ന് 25ഗ്രാം ലഹരിമരുന്ന് പിടിച്ചെടുക്കുകയായിരുന്നു. ഇവരുടെ സഹായികളെ എക്‌സൈസ് അന്വേഷിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍