ലീല കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

Webdunia
ചൊവ്വ, 7 ജൂലൈ 2015 (12:56 IST)
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത് തലയാട്ട് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മഹാരാഷ്‌ട്ര സ്വദേശിയായ നവീന്‍ യാദവിന് ജീവപര്യന്തം തടവും പിഴയും. ജീവപര്യന്തം തടവിനൊപ്പം 40, 000 രൂപ പിഴയാണ് ചുമത്തിയിരിക്കുന്നത്.
 
വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2013 ജൂലൈ മൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
 
തലയാട് മണിച്ചേരി മലയില്‍ സുരേന്ദ്രന്റെ ഭാര്യ ലീലയെ കൊടുവാള്‍ കൊണ്ട് വെട്ടികൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളുമായി പ്രതി കടന്നുകളയുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തലയാട്ടുള്ള താമസസ്ഥലത്തു നിന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ആഭരണങ്ങളും കണ്ടെടുത്തു.