അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടു വന്ന സംഭവത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ അഭിപ്രായം പാടില്ലായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഈ വിഷയം മനുഷ്യക്കടത്താണെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മതപരമായ വേര്‍തിരിവ് ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. കുട്ടികളുടെ പ്രശ്നം മാനുഷിക പ്രശ്നമായി കാണാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.