കോഴിക്കോട് ഒന്നരക്കോടിയുടെ മയക്കുമരുന്നു വേട്ട, ഒരാള്‍ പിടിയില്‍

Webdunia
വ്യാഴം, 1 ഒക്‌ടോബര്‍ 2015 (11:47 IST)
അന്താരാഷ്ട്ര വിപണിയില്‍ ഒന്നരക്കോടി രൂപയിലേറെ വില വരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിലായി. പന്തിരാങ്കാവ് തളിക്കുന്ന് പറമ്പത്ത് മീത്തല്‍ സവാദാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന്‍ ഇയാളുടെ വീറ്റില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.

കുവൈത്തിലേക്ക് കടത്താനായി ഡല്‍ഹിയില്‍ നിന്നും ശേഖരിച്ചതാണ് മയക്കുമരുന്ന് എന്നാണ്  ഇയാള്‍ മൊഴിനല്‍കിയിരിക്കുന്നത്. മയക്കുമരുന്ന്കടത്തിലെ സ്ഥിരം കണ്ണിയല്ല ഇയാളെന്ന് എക്‌സൈസ് പറയുന്നു. കാരിയര്‍ ആയോ ഇടനിലക്കാരനായോ ഇയാളെ മയക്കുമരുന്ന് കടത്ത് സംഘം ഉപയോഗിച്ചതാകാമെന്നാണ് സംശയം.

കഴിഞ്ഞ വര്‍ഷം നടുവണ്ണൂരില്‍ നിന്നും വിദേശത്തേക്ക് അയക്കാനായി ശേഖരിച്ചിരുന്ന ഒന്നര കിലോയോളം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തിരുന്നു. ആ കേസിലും മയക്കുമരുന്ന് കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തെ പിടികൂടാനായിരുന്നില്ല. പിടിച്ചെടുത്ത ഹെറോയിന്റെ സാമ്പിള്‍ വിദഗ്ധ പരിശോധനക്കായി അയക്കുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു.