കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുമായി ആരോഗ്യമന്ത്രി സംസാരിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 10 മെയ് 2022 (17:23 IST)
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ നിരീക്ഷണത്തിലുള്ള രണ്‍ദീപിന്റെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയുമായും മറ്റ് ബന്ധുക്കളുമായും സംസാരിച്ചു. ഇതോടൊപ്പം വീഡിയോ കോള്‍ വഴി റണ്‍ദീപുമായും കരള്‍ പകുത്ത് നല്‍കിയ സഹോദരി ദീപ്തിയുമായും മന്ത്രി സംസാരിച്ചു. മന്ത്രി ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തുകയും ഇരുവരുടേയും ആരോഗ്യനില ചര്‍ച്ചചെയ്യുകയും ചെയ്തു. നിരീക്ഷണത്തില്‍ കഴിയുന്ന രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
 
കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനായി 75 ലക്ഷം രൂപ അനുവദിക്കാമെന്ന് മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് മിറിയം വര്‍ക്കി, സൂപ്രണ്ട് ഡോ. ജയകുമാര്‍, സര്‍ജിക്കല്‍ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. സിന്ധു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍