ആലപ്പുഴയില്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 10 മെയ് 2022 (12:51 IST)
ആലപ്പുഴയില്‍ കുന്നുംപുറത്ത് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. സിവില്‍ പൊലീസ് ഓഫീസറായ റെനീസിന്റെ ഭാര്യ നജ്‌ലയും മക്കളായ ടിപ്പുസുല്‍ത്താന്‍, മലാല എന്നിവരാണ് മരണപ്പെട്ടത്. രണ്ടുകുട്ടികളെയും കൊലപ്പെടുത്തിയ ശേഷം നജ്‌ല തൂങ്ങിമരിക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് റെനീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റെനീസ് ജോലി കഴിഞ്ഞ് ഇന്ന് രാവിലെ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍