പാലായില്‍ കുട്ടികളടക്കം ഒരുകുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 5 മാര്‍ച്ച് 2024 (13:38 IST)
പാലായില്‍ കുട്ടികളടക്കം ഒരുകുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ് മരിച്ചത്. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. 
 
ഇവര്‍ ഇവിടെ വാടകയ്ക്ക് താമസം തുടങ്ങിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളു. അതിനാല്‍ തന്നെ അയല്‍ക്കാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍