കോട്ടയത്ത് അറസ്റ്റ് ചെയ്യാനെത്തിയ വനിതാ എസ്‌ഐയെ മര്‍ദ്ദിച്ച് പ്രതി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (15:26 IST)
കോട്ടയത്ത് അറസ്റ്റ് ചെയ്യാനെത്തിയ വനിതാ എസ്‌ഐയെ മര്‍ദ്ദിച്ച് പ്രതി.  കോട്ടയം എരുമേലിയിലാണ് സംഭവം. കോടതി വാറണ്ട് പുറപ്പെടുവിച്ച എലിവാലിക്കര സ്വദേശി കീച്ചേരില്‍ വിജി ശ്രീധരനാണ് വനിതാ എസ്ഐയെ ആക്രമിച്ചത്. എസ്ഐ ശാന്തി കെ ബാബുവിനാണ് മര്‍ദ്ദനം ഏറ്റത്.
 
അറസ്റ്റുചെയ്യാനെത്തുമ്പോള്‍ പ്രതി വീടിനുള്ളില്‍ കയറി വാതില്‍ പൂട്ടുകയായിരുന്നു. പിന്നാലെ നടന്ന സംഘര്‍ഷത്തില്‍ എസ് ഐയുടെ മുടിക്ക് കുത്തിപ്പിടിക്കുകയും പുറത്ത് ഇടിക്കുകയും ചെയ്തു. കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തിയാണ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article