മാണിയെ പിന്തുണക്കാൻ സിപിഎം, അഴിമതിയുടെ കറ പുരണ്ട മാണിയുടെ പാര്‍ട്ടിയെ പിന്തുണക്കില്ലെന്ന് സിപിഐ

ബുധന്‍, 3 മെയ് 2017 (11:53 IST)
കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസിലും സിപിഎമ്മിലും ധാരണ.  പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കും. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഇടതുപക്ഷം പിന്തുണക്കും. കേരള കോണ്‍ഗ്രസിന്റെ സക്കറിയ കുതിരവേലിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാണ് നീക്കം.
 
കോട്ടയത്ത് മാണിയ്ക്ക് പിന്തുണയുമായി സിപിഎം എത്തുമെന്ന് അറിയിച്ചെങ്കിലും കേരള കോൺഗ്രസിനെ പിന്തുണക്കില്ലെന്ന നിലപാട് ആണ് സിപിഐക്ക് ഉള്ളത്. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സിപിഐ അംഗം അറിയിച്ചിരിക്കുന്നത്. അഴിമതിയുടെ കറ പുരണ്ട മാണിയുടെ പാര്‍ട്ടിയെ പിന്തുണക്കേണ്ടതില്ലെന്നാണ് സിപിഐയുടെ തീരുമാനം.
 
നിലവില്‍ സിപിഎമ്മിന് ആറും സിപിഐക്ക് ഒന്നും കോണ്‍ഗ്രസിന് എട്ടും, കേരളാ കോണ്‍ഗ്രസിന് നാലും പിസിജോര്‍ജ് പക്ഷത്തിന് ഒന്നും സീറ്റ് വീതമാണുളളത്.

വെബ്ദുനിയ വായിക്കുക