പഴകിയ ഭക്ഷണം പിടിച്ചെടുക്കുന്ന ഹോട്ടലുകളുടെ പേരുവിവരം പുറത്ത് വിടുമെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും കൊട്ടാരക്കര നഗരസഭ

സിആര്‍ രവിചന്ദ്രന്‍

ശനി, 26 നവം‌ബര്‍ 2022 (12:16 IST)
പഴകിയ ഭക്ഷണം പിടിച്ചെടുക്കുന്ന ഹോട്ടലുകളുടെ പേരുവിവരം പുറത്ത് വിടുമെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും കൊട്ടാരക്കര നഗരസഭ അറിയിച്ചു. കഴിഞ്ഞ തവണ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്ത ഹോട്ടലുകളുടെ പേര് വിവരം പുറത്തു വിടാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. ഇന്നലെ കൂടിയ നഗരസഭാ കൗണ്‍സില്‍ ഹോട്ടലുകളുടെ പേരുകള്‍ അറിയിച്ചശേഷം യോഗം കൂടിയാല്‍ മതിയെന്ന് ബിജെപി, അംഗങ്ങള്‍ പറഞ്ഞു.
 
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹോട്ടലുകളുടെ പേരുകള്‍ വായിച്ചശേഷമാണ് യോഗം തുടങ്ങിയത്. പേരുവിവരം മാധ്യമങ്ങക്ക് നല്‍കാനും തീരുമാനമായി. ഇനിമുതല്‍ ഹോട്ടലുകളുടെ പേരുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കും. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകള്‍ക്കുള്ള പിഴ പതിനായിരം രൂപയാക്കി. മൂന്നുതവണ പിടിച്ചാല്‍ ലൈസന്‍സ് റദ്ദ് ചെയ്യാനും തീരുമാനിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍