കഴിഞ്ഞദിവസം രാത്രി 09.30 ന് മാങ്ങാട്ടിടം കിണറ്റിന്‍റവിടയിലായിരുന്നു സംഭവം. ആര്‍ എസ് എസുകാര്‍ വാഹനം തടഞ്ഞു എന്നാരോപിച്ച് സി പി എം പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധപ്രകടനം നടത്തുകയും ആര്‍ എസ് എസ് പ്രവര്‍ത്തകനായ വിജേഷിന്‍റെ ഫര്‍ണിച്ചര്‍ കടയ്ക്ക് തീയിടുകയും ഒരു ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തു.