റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ കോന്നി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പതിച്ച പോസ്റ്ററിലാണ് പ്രകാശിനെതിരെ പരാമര്‍ശമുള്ളത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കോന്നി താലൂക്ക് ആശുപത്രി ജംഗ്ഷന്‍, പ്രമാടം, അരുവാപ്പുലം എന്നീ പ്രദേശങ്ങളില്‍ കാണപ്പെട്ട പോസ്റ്ററുകളില്‍ സോണിയ, രാഹുല്‍, വി എം സുധീരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല സിന്ദാബാദ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനൊപ്പം മെത്രാന്‍ കായല്‍ തട്ടിപ്പ്, റിസോര്‍ട്ട് ഭൂമാഫിയ തലവന്‍, കരുണ എസ്റ്റേറ്റ് തട്ടിപ്പ്, അരിമൊത്തക്കച്ചവട അഴിമതിയിലെ പ്രതി എന്നീ ആരോപണങ്ങളുമുണ്ട്.