കൊല്ലത്ത് എസ്‌ഐയുടെ വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയിലായി. കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ ജഹാംഗീറിന്റെ വീട്ടില്‍ നിന്നാണ് ബൈക്ക് മോഷ്ടിച്ചത്. കിളിമാനൂര്‍ സ്വദേശി 27 കാരനായ സുജിനാണ് പിടിയിലായത്. ജൂലൈ 19 രാത്രി 10 മണിയോടെയാണ് മോഷണം നടന്നത്. എസ്‌ഐ മാതാവുമായി ആശുപത്രിയില്‍ പോയ സമയത്താണ് മോഷണം നടന്നത്.