ചാത്തമംഗലത്ത് അമ്മയുടെ മര്‍ദ്ദനമേറ്റ് 10 വയസ്സുകാരന് ഗുരുതര പരിക്ക്; മര്‍ദ്ദനം പതിവാണെന്ന് നാട്ടുകാര്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 8 ഡിസം‌ബര്‍ 2022 (09:55 IST)
ചാത്തമംഗലത്ത് അമ്മയുടെ മര്‍ദ്ദനമേറ്റ് 10 വയസ്സുകാരനും ഗുരുതര പരിക്ക്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മകന് വീണു പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പറഞ്ഞ് കുട്ടിയുടെ അമ്മ അയല്‍വാസിയെ വിളിക്കുകയായിരുന്നു. പിന്നാലെ കുട്ടിയെ കുന്നമംഗലത്തെ ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
 
കുട്ടിയുടെ വലതുകാലില്‍ എട്ടുതയ്യലുകളാണ് ഉള്ളത്. കുട്ടിയുടെ പിതാവ് ഇവരോടൊപ്പം അല്ല താമസം. മാതാവ് കുട്ടിയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article