കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പൊലീസ് തടഞ്ഞു

ശ്രീനു എസ്
വെള്ളി, 26 ഫെബ്രുവരി 2021 (08:31 IST)
കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പൊലീസ് തടഞ്ഞു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ടോള്‍ പിരിക്കാനാകില്ലെന്നാണ് പൊലീസ് പറഞ്ഞത്. ബൈപ്പാസില്‍ ഇന്നുരാവിലെ മുതല്‍ പിരിവ് നടത്താനായിരുന്നു കമ്പനി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് ജില്ലാഭരണകൂടത്തെ അറിയിച്ചിട്ടില്ലായിരുന്നു. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചെന്നാണ് കമ്പനിയുടെ വാദം.
 
ടോള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദേശീയ പാത അതോറിറ്റിക്ക് സംസ്ഥാനം നേരത്തേ കത്തയച്ചിരുന്നു. ഇത് പരിഗണിക്കാതെയാണ് ടോള്‍ പിരിവ് നടത്താന്‍ ശ്രമിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article