കോടിയേരിയുടേത് അപ്പച്ചന്‍ തമാശകളെന്ന് വെള്ളാപ്പള്ളി
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ പ്രസ്താവനകള്‍ അപ്പച്ചന്‍ തമാശകളെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്‌എന്‍ഡിപിക്കെതിരായ കോടിയേരിയുടെ പ്രസ്താവനകളൊട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അരുവിക്കരയില്‍ രണ്ട് ശക്തരും ഒരു മിടുക്കനുമാണ് മത്സരിക്കുന്നതെന്നും അരുവിക്കര തെരഞ്ഞെടുപ്പിനു ശേഷം കേരളത്തില്‍ രാഷ്ട്രീയ മാറ്റം ഉണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കരയില്‍ ആര്‍ക്കുവേണമെങ്കിലും വോട്ടു ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.